
തിരുവനന്തപുരം: വൃദ്ധയായ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോസഫൈന് പറഞ്ഞു.
വിളിച്ചയാളുടെ ആശയവിനിമയത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായത്. മാധ്യമങ്ങള്‍ സംഭവം പെരുപ്പിച്ച് കാട്ടുകയാണെന്നും ജോസഫൈന് കുറ്റപ്പെടുത്തി.
ജോസഫൈനെതിരെ ടി.പത്മനാഭന് വിമര്‍ശനം ഉന്നയിച്ചതോടെയാണ് വിശദീകരണവുമായി അവര്‍ രംഗത്തെത്തിയത്.
കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട എം.സി.ജോസഫൈന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 87 വയസുളള വൃദ്ധയെ അധിക്ഷേപിച്ചത് വളര ക്രൂരമായിപ്പോയെന്നും, കാറും വലിയ ശമ്പളവും നല്കി ഇവരെ നിയമിച്ചത് എന്തിനാണെന്നും പത്മനാഭന് ചോദിച്ചു.






