വാന്‍ താരാസിംഗ്: റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയും കലാപവുമെല്ലാം വന്‍ ചര്ച്ചയായിമാറിയിരിക്കെ ചെങ്കോട്ടയ്ക്ക് മുകളില്‍ സിഖ് പതാക പാറിച്ച യുവാവിന്റെ കുടുംബം ഗ്രാമത്തിലേക്ക് മടങ്ങി. പഞ്ചാബിലെ വാന്‍ ടാരാ സിംഗ് ഗ്രാമത്തില്‍ നിന്നുള്ള 23 കാരന് ജുഗ്രാജ് എന്നയാളാണ് സിഖ് പതാക നിഷാന്‍ സാഹിബ് റെഡ്ഫോര്‍ട്ടില്‍ പാറിച്ചത്. പോലീസിനെയും മാധ്യമങ്ങളെയും ഭയന്ന് ജുഗ്രാജിന്റെ കുടുംബം ഗ്രാമത്തിലേക്ക് പോയി.
എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇതുവരെ തങ്ങള്‍ക്ക് ഒരു തരത്തിലും പരാതിക്ക് ഇട നല്കിയിട്ടില്ലാത്തയാളാണ് ജുഗ്രാജ് എന്നും വീട്ടുകാര്‍ പറയുന്നു. ജുഗ്രാജിന്റെ വീട്ടില്‍ പല തവണ പോലീസ് റെയ്ഡ് നടത്തിയെന്നും ആരേയും കണ്ടെത്താനായില്ലെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം സംഭവം നടന്നതിന് പിന്നാലെ ജുഗ് രാജിനെയും കുടുംബത്തെയും പുകഴ്ത്തുകയും മറ്റും ചെയ്തിരുന്ന ഗ്രാമണര് പോലീസ് നടപടിയുണ്ടാകുമെന്ന് ആയതോടെ തിരുത്തിപ്പറയാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചുമകന്റെ പ്രവര്‍ത്തിയില്‍ അഭിമാനിച്ച മെഹല്‍ സിംഗ് പോലും ഇപ്പോള്‍ തിരിച്ചു പറയുകയാണ്.
ജുഗ്രാജിന്റെ പ്രവര്‍ത്തി ദൗര്‍ഭാഗ്യകരമായി പോയെന്നും എന്നാല്‍ ചെങ്കോട്ടയില്‍ കൊടി കയറ്റിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച്് അവന് അറിഞ്ഞിരിക്കില്ല. അതേസമയം അത് സാധാരണയായി സംഭവിച്ച കാര്യം മാത്രമാണ് മുന്‍കൂട്ടിയുള്ള ഗൂഡാലോചനയുടെ ഭാഗമല്ലെന്നും ഇവര്‍ പറയുന്നു. കൊടി ട്രാക്ടറിന് മുകളില്‍ ഉണ്ടായിരുന്നതായിരുന്നു. ആരോ കൊടി മുകളില്‍ കയറ്റി വെയ്ക്കാന്‍ പറഞ്ഞിരിക്കാം. അവന് അത് അനുസരിക്കുകയും ചെയ്തിട്ടുണ്ടാകാം മാതാവ് പറയുന്നു.
പോലീസ് കേസെടുക്കുന്നതിന് മുമ്പ് വരെ ഇയാളുടെ പ്രവര്‍ത്തിയെ എല്ലാവരും അഭിമാനകരമായി കണ്ടിരുന്നു. ഗ്രാമത്തിലെ പ്രതികരണത്തിന്റെ വീഡിയോയും ഇന്റര്‍നെറ്റില്‍ വൈറലാണ്. സിഖ് പതാക ജുഗരാജ് ഉയര്‍ത്തിയെന്ന് ഒരു യുവാവ് പറയുന്നതിന്റെ വീഡിയോ പറുത്തുവന്നിരുന്നു. ഇതില്‍ ജുഗ്രാജിന്റെ പ്രവര്‍ത്തിയെ അഭിമാനത്തോടെ കാണുന്നെന്നായിരുന്നു പലരുടേയും പ്രതികരണം. പിതാവ് ബെല്‍ദേവ് സിംഗിനെയും മുത്തച്ഛന് മഹല്‍ സിംഗിനെയും അമ്മയേയും മുത്തശ്ശിയെയും വീഡിയോയില്‍ കാണാം. യുവാവ് തന്നെയാണ് സിഖ് പതാക ഉയര്‍ത്താന്‍ കയറിയതെന്ന് ഉറപ്പാക്കിയ ശേഷമാണ് പോലീസ് കേസെടുത്തത്.

Comments