
തിരുവനന്തപുരം: നയതന്ത്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. തെറ്റുകാരനല്ലെന്ന് ബോധ്യമുണ്ടെന്നും പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് തോന്നിയിട്ടില്ലെന്നും ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കാനുള്ള ആവേശത്തില്‍ വ്യക്തിഹത്യയ്ക്ക് സമാനമായ വാര്‍ത്തകൊടുക്കുന്നത് ശരിയോണോയെന്ന് ചിന്തിക്കണമെന്നും പറഞ്ഞു.
ഡോളര്‍ കടത്തിയെന്ന കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നതായും ഭരണഘടനാ പദവി വഹിക്കുന്നയാള്‍ എന്ന നിലയില്‍ നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായിട്ടാണ് ചോദ്യം ചെയ്യുകയെന്നും പ്രതികള്‍ നേരത്തേ നല്കിയ മൊഴിയില്‍ കഴമ്പുണ്ടെങ്കില്‍ മാത്രം നടപടിയുമായി മുമ്പോട്ട് പോയാല്‍ മതിയെന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്നുമായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍.
നേരതേ് ഇക്കാര്യം പ്രതിപക്ഷം ആരോപിച്ചപ്പോള്‍ മാധ്യമങ്ങള്‍ നടത്തുന്ന ഊഹാപോഹത്തിന് പിന്നാലെ പോകുന്നയാളല്ല താനെന്നായിരുന്നു ശ്രീരാമകൃഷ്ണന് നല്കിയ മറുപടി. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ ഖാലിദ് ഒന്നരക്കോടി രൂപയുടെ അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നാ സുരേഷും സരിത്തും ഉന്നത രാഷ്ട്രീയക്കാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എതിരേ രഹസ്യമൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറെയും ചോദ്യം ചെയ്യുന്നത് എന്നായിരുന്നു വാര്‍ത്തകള്‍.






