കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൂക്കുസഭയാണ് വരുന്നതെങ്കില്‍ മമത ബാനര്‍ജി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. ബംഗാളില്‍ ഇടത് പാര്‍ട്ടികള്‍ ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രചാരണത്തിനുള്ള മറപടി കൂടിയാണെന്ന് യെച്ചൂരി പറഞ്ഞു. ഒരു മാധ്യമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
മമതയും തൃണമൂലും ചേര്‍ന്നാണ് ബിജെപിയെ ബംഗാളിലേക്ക് കൊണ്ടുവന്നതെന്ന് അദേഹം കുറ്റപ്പെടുത്തി. മമതയ്ക്ക് ബിജെപിയെ തുറന്നെതിര്ക്കാനാകില്ലെന്നും നേരത്തെ ബിജെപിയും തൃണമൂലും സഖ്യകക്ഷിയായിരുന്നു. അതിനാല്‍ ബിജെപിയെ എതിര്‍ക്കുന്നതില്‍ മമതയ്ക്ക് സ്ഥിരതയില്ലെന്നും യെച്ചൂരി ആരോപിച്ചു.
ബംഗാളില്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനായി ബിജെപിയുമായി കൈകോര്‍ക്കുമെന്നും യെച്ചൂരി പറഞ്ഞു. ബംഗാളില്‍ ബിജെപിയേയും തൃണമൂലിനേയും ഒരേ സമയം എതിര്‍ക്കുന്നു. മമത ബാനര്‍ജിക്കെതിരെ വലിയ ഭരണവിരുഗദ്ധ വികാരമുണ്ട്. നല്ല വിദ്യാഭ്യാസം നേടണമെങ്കില്‍ പുറത്തു പോകണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മന്ദഗതിയിലായി.






