നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് താരത്തിന്റെ പിതാവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. തമിഴ് സംവിധായകനും അഭിനേതാവുമായ അനിരുദ്ധുമായി കീര്‍ത്തി പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നുമായിരുന്നു വാര്‍ത്ത.
മകളുടെ പേരില്‍ ഇത് മൂന്നാമത്തെ തവണയാണ് ഇത്തരത്തില്‍ വ്യാജ വിവാഹങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഈ വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.
തമിഴ് സിനിമാ രംഗത്താണ് കീര്‍ത്തി കൂടുതലും ശ്രദ്ധേയമായതെങ്കിലും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാരമാണ് കീര്‍ത്തി. പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാറില്‍ കീര്‍ത്തി വേഷമിടുന്നുണ്ട്. തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

Comments