മേട്ടൂർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രായമായ സ്ത്രീക്ക് തന്റെ സൺഗ്ലാസ് സമ്മാനിച്ചതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കാവേരി ഡെൽറ്റയിലെ കർഷകർക്ക് ജലസേചനത്തിനായി അണക്കെട്ട് തുറന്നുവിടുന്ന ഔദ്യോഗിക ചടങ്ങിനിടെയായിരുന്നു സംഭവം.
ചിന്നകാവൂരിലെ ഒരു കർഷകന്റെ വീട് സന്ദർശിക്കുന്നതിനിടയിലാണ് വിജയ് പ്രദേശവാസിയായ ചെല്ലം എന്ന വയോധികയെ കാണുന്നത്. അവർ അടുത്തെത്തി സ്നേഹം പ്രകടിപ്പിച്ചതോടെ, വിജയ് താൻ ധരിച്ചിരുന്ന സൺഗ്ലാസ് ഊരി വയോധികയ്ക്ക് അണിയിച്ചു നൽകുകയായിരുന്നു. സൺഗ്ലാസ് ധരിച്ച് മുഖ്യമന്ത്രിയുടെ കൈപിടിച്ച് സന്തോഷത്തോടെ നടക്കുന്ന വയോധികയുടെ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ടാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്.
വിജയ് സമ്മാനിച്ചത് ഫ്രഞ്ച് ആഡംബര ബ്രാൻഡായ ക്രിസ്റ്റ്യൻ ഡിയോറിന്റെ വിലപിടിപ്പുള്ള ആഢംബര സൺഗ്ലാസാണെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം.

വളരെ പെട്ടന്നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തന്റെ പ്രിയപ്പെട്ട നടനെ സിനിമയിൽ കാണുന്നത് പോലെ തോന്നിയെന്നും, ജീവിതത്തിൽ കോടികൾ കിട്ടിയ സന്തോഷമാണ് ആ നിമിഷം തനിക്ക് നൽകിയതെന്നുമാണ് ആ അമ്മ നിറഞ്ഞ കണ്ണുകളോടെ പ്രതികരിച്ചത്.

Comments