ആരോഗ്യകരമായ ഭക്ഷണക്രമത്തെയും ജീവിതശൈലിയെയും കുറിച്ച് മമ്മൂട്ടി നൽകിയ ഉപദേശങ്ങൾ താൻ വ്യക്തിജീവിതത്തിൽ പിന്തുടരാറുണ്ടെന്ന് നടൻ സൂര്യ. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
' ഇഷ്ടമുള്ളതെല്ലാം കഴിക്കാം, എന്നാൽ ഇഷ്ടമുള്ളത്ര അളവിൽ കഴിക്കരുത്' എന്നതായിരുന്നു മമ്മൂട്ടി തനിക്ക് നൽകിയ പ്രധാന ഉപദേശമെന്ന് സൂര്യ ഓർത്തെടുത്തു. ഒപ്പം, ദിവസവും എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ഉറക്കം ഒരു കാരണവശാലും ഒഴിവാക്കരുതെന്നും മമ്മൂട്ടി നിർദേശിച്ചിരുന്നു.
സിക്‌സ് പാക്ക് ഉണ്ടാക്കുന്നതിൽ മാത്രമല്ല, സമീകൃതമായ ജീവിതരീതിയിലാണ് ആരോഗ്യം അടങ്ങിയിരിക്കുന്നതെന്നും സൂര്യ പറഞ്ഞു.ഉറക്കം, ഭക്ഷണം, മാനസിക സമ്മർദ്ദം, ജോലി എന്നിവയ്ക്കിടയിൽ കൃത്യമായ സന്തുലനം ആവശ്യമാണ്. അത് എപ്പോഴും ഒരുപോലെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് താനെന്നും താരം കൂട്ടിച്ചേർത്തു. വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12 തുടങ്ങിയ അവശ്യ പോഷകങ്ങൾ ശരീരത്തിന് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സൂര്യ വ്യക്തമാക്കുന്നു.
ഇരുപതുകളിൽ സിക്‌സ് പാക്കും മസിലുകളുമായിരുന്നു ഫിറ്റ്‌നസ് എങ്കിൽ, ഇപ്പോൾ ശരീരത്തിന്റെ ഫ്ലെക്സിബിലിറ്റിക്കും മൊബിലിറ്റിക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നടുവിന് പരിക്കേറ്റതിനാൽ ഭാരമുയർത്തിയുള്ള വ്യായാമങ്ങളും പവർലിഫ്റ്റിങ്ങും ഒഴിവാക്കി ഫങ്ഷണൽ സ്‌ട്രെങ്ത് ട്രെയിനിങ്ങിലും പുൾ-അപ്പുകളിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

Comments