ബോളിവുഡ് താരം കത്രീന കൈഫിനെതിരായ അധിക്ഷേപങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി നടി ശിവലീക ഒബ്‌റോയ്. അമ്മയാകുന്നതിന്റെ ഭാഗമായി താരം കുറച്ചു നാള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമല്ല താരം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കത്രീനയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായത്.
അന്തരിച്ച സംവിധായകന്‍ കുക്കു കോഹ്ലിയുടെ വീട്ടിലെത്തി മടങ്ങുന്ന കത്രീനയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഭര്‍ത്താവും നടനുമായ വിക്കി കൗശലിനൊപ്പമാണ് കത്രീന എത്തിയത്. കടുത്ത ബോഡി ഷെയ്മിങ്ങും അധിക്ഷേപവുമാണ് താരം നേരിടുന്നത്.
ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി നടി ശിവലീക ഒബ്‌റോയ് രംഗത്തെത്തിയത്. കത്രീന കൈഫിന് ഇതെന്ത് പറ്റി എന്ന് ചോദിക്കുന്നൊരു വിഡിയോ പങ്കുവച്ചായിരുന്നു നടിയുടെ പ്രതികരണം. ''എന്ത് സംഭവിച്ചുവെന്നാണ് ചോദിക്കുന്നത്. ഇത് മാതൃത്വമാണ്. പ്രസവാനന്തരമുള്ള റിക്കവറി സാധാരണ ഇങ്ങനെയാണ്. നല്ലതും, ചീത്തയും, വണ്ണം വെക്കുന്നതും, ക്ഷീണിതയാകുന്നതും അതിനിടയില്‍ സംഭവിക്കുന്നതെല്ലാം ചേര്‍ന്നത്. മാതൃത്വത്തിന്റെ ഇല്ലാത്ത വശത്തെ ഗ്ലോറിഫൈ ചെയ്യുന്നത് അവസാനിപ്പിക്കണം'' എന്നാണ് ശിവലീക കുറിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം കുറേ പോസ്റ്റുകള്‍ കാണേണ്ടി വന്നതോടെ, എന്ത് മണ്ടന്‍ ചിന്താഗതിയാണ് ഇവരുടേതെന്ന് ചിന്തിച്ചു പോയി എന്നും നടി പറയുന്നു. അതേസമയം കടുത്ത സൈബര്‍ ആക്രമണമാണ് കത്രീന നേരിടുന്നത്. ''കത്രീനയ്ക്ക് ഇതെന്ത് പറ്റി? കിളവിയായി, പഴയ ഭംഗി പോയി, ഇനി തിരിച്ചുവരാന്‍ സാധിക്കില്ല'' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. എന്നാല്‍ ഇതിനോടൊന്നും കത്രീന ഇതുവരെ പ്രതികരിച്ചിട്ടില്ല.
2021 ഡിസംബറിലായിരുന്നു കത്രീനയും വിക്കി കൗശലും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇരുവര്‍ക്കും മകന്‍ വിഹാന്‍ കൗശല്‍ ജനിച്ചത്.

Comments