
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പാവപ്പെട്ടവര്‍ക്കു കുറഞ്ഞ ചിലവില്‍ ഭക്ഷണം നല്കുന്ന 'മാ' പദ്ധതിക്കു തുടക്കമിട്ട് മുഖ്യമന്ത്രി മമത ബാര്‍ജി. പ്ലേറ്റ് ഒന്നിന് 15 രൂപ സബ്സിഡി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മമത അറിയിച്ചു.
ഒരു പ്ലേറ്റ് ചോറ്, പരിപ്പ്,പച്ചക്കറി വിഭവം, ഒരു മുട്ടക്കറി എന്നിവയാണ് അഞ്ചുരൂപയ്ക്ക് ലഭിക്കുക. സ്വാശ്രയ സംഘങ്ങള്‍ക്കാണ് ഇതിന്റെ ചുമതല. ഉച്ചക്ക് ഒരുമണി മുതല്‍ മൂന്നു വരെ പ്രവര്‍ത്തിക്കുന്ന ഇത്തരം അടുക്കളകള്‍ സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സൗജന്യ റേഷന്‍, സൗജന്യ ആരോഗ്യ പരിരക്ഷ, സൗജന്യ വിദ്യാഭ്യാസം എന്നിവ അനുവദിക്കുന്ന ഏക സംസ്ഥാനം ബംഗാളാണെന്നാണ് മമതയുടെ വാദം. സംസ്ഥാനത്തെ പത്തുകോടി ജനങ്ങള്‍ സ്വാസ്ഥ്യ സാഥി കാര്‍ഡിന്റെ ഗുണഭോക്താക്കളാണെന്നും മമത അഭിപ്രായപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമായ മാ, മാതി, മനുഷ് (അമ്മ, മണ്ണ്, ജനം) എന്നതില്‍ പദ്ധതിക്ക് 'മാ' എന്ന് പേര് നിര്‍ദ്ധേശിച്ചത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിന്റെ മറ്റൊരു തിരഞ്ഞെടുപ്പു തന്ത്രംകൂടിയാണ് ഇത്.






