
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്ത്തിവയ്ക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഈ സര്ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുന്പ് വിവിധ വകുപ്പുകളില് താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമായിരുന്നു.
സ്ഥിരപ്പെടുത്തല് സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. മന്ത്രിസഭായോഗ തീരുമാനത്തില് സന്തോഷമുണ്ടെന്ന് ഉദ്യോഗാര്ത്ഥികള് പ്രതികരിച്ചു. അതേസമയം ആരോഗ്യം, റവന്യു വകുപ്പുകളില് പുതിയ തസ്തികകള് സൃഷ്ടിക്കുന്നതിനും യോഗത്തില് തീരുമാനമായി.
കഴിഞ്ഞ മന്ത്രിസഭായോഗത്തില് ഇരുന്നൂറില് അധികം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. സെക്രട്ടറിയേറ്റിലെ മുന്നിലെ ഉദ്യോഗാര്ത്ഥികളുടെ സമരവും അര്ഹതയില്ലാത്തവരെ സ്ഥിരപ്പെടുത്താന് നീക്കം നടക്കുന്നു എന്ന പ്രതിപക്ഷ ആരോപണവും തിരിച്ചടിയാകുമെന്ന ബോധ്യമാണ് സ്ഥിരപ്പെടുത്തല് നീക്കത്തില് നിന്ന് പിന്മാറാന് സര്ക്കാരിനെ പ്രേരിപ്പിച്ചത്.







Comments