ലക്നൗ: സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിത കുറ്റവാളിയെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2008 ഏപ്രിലില്‍ കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഷബിനത്തിനെയാണ് തൂക്കിലേറ്റുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്.
നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന് ജല്ലാദ് രണ്ടുതവണ നടപടിക്രമങ്ങള്‍ പരിശോധിച്ചു. ശിക്ഷ നടപ്പാക്കുന്ന തീയതി തീരമാനിച്ചിട്ടില്ലെങ്കിലും ഷബിനത്തിന് മരണ വാറന്റ് പുറപ്പെടുവിച്ചു കഴിഞ്ഞു. കേസില്‍ ഷബിനത്തിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് ദയാഹര്‍ജി പ്രസിഡന്റ് നിരസിക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിത കുറ്റവാളിയെ തൂക്കിലേറ്റുന്നത്.
വനിതകളുടെ വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനം 150 വര്‍ഷം മുന്‍പാണ് മഥുരയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടം പരിശോധന നടത്തിയ ആരാച്ചാര്‍ ജല്ലാദ് കുറച്ചുകൂടി സൗകര്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ജയില്‍ സൂപ്രണ്ട് ഷൈലേന്ദ്ര കുമാര്‍ ആണ് അറിയിച്ചത്. ബിഹാറിലെ ബുക്സാറില് നിന്നാണ് തൂക്കുകയര്‍ എത്തിക്കുന്നത്.
ഉത്തര്‍പ്രദേശിലെ അംരോഹയില്‍ ഭവന്‍ഖേദിയെന്ന ഗ്രാമത്തിലാണ് 2008 ഏപ്രില്‍ 14 ന് രാത്രിയാണ് കേസിനാസ്പദമായ ക്രൂര കൊലപാതകങ്ങള്‍ നടന്നത്. കമുകനായ സലിമിനൊപ്പം ചേര്‍ന്ന് മാതപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും മരുമകനെയും മഴു ഉപയോഗിച്ച് ഷബ്നം വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം അംരോഹ കോടതി 2010 ജൂലൈയില്‍ ഷബിനത്തിനും സലീമിനും വധശിക്ഷ വിധിച്ചത്.






