ചണ്ഡിഗഢ്: പഞ്ചാബില്‍ ഇന്നു വോട്ടെണ്ണല്‍ നടന്ന മൊഹാലി കോര്‍പ്പറേഷനിലും കോണ്‍ഗ്രസിന് ജയം. ഇതോടെ എട്ടു കോര്‍പ്പറേഷനില്‍ ഏഴും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞു. ഒരിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോണ്‍ഗ്രസ്. പഞ്ചാബില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഭട്ടിന്‍ഡ, കപുര്‍ത്തല, ഹോഷിയാപുര്‍ പഠാന്‍കോട്ട്, ബട്ടാല, അബോഹര്‍ കോര്‍പ്പറേഷനുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. 50 വര്‍ഷത്തിനു ശേഷമാണ് ഭട്ടിന്‍ഡ കോണ്‍ഗ്രസ് വിജയിക്കുന്നത്.
കോണ്‍ഗ്രസ് 2037, ശിരോമണി അകാലിദള്‍ 1569, ബിജെപി 1003, എഎപി 1606, ബിഎസ്പി 160 പേരെയുമാണ് സ്ഥാനാര്‍ഥികളാക്കിയത്. 2832 സ്വതന്ത്രരും ജനവിധി തേടി. അതേസമയം കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് എന്‍ഡിഎയില്‍ നിന്ന് പരുറത്തുവന്ന അകാലിദളും ബിജെപിയും വെവ്വേറെയാണ് മത്സരിച്ചത്. 2302 വാര്‍ഡുകള്‍, എട്ടു മുന്‍സിപ്പല്‍ കേര്പ്പറേഷന്, 190 മുന്‍സിപ്പല്‍ കൗണ്‍സിലിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിവയ്ക്കുകയായിരുന്നു. എട്ടു കോര്‍പ്പറേഷനുകളില്‍ അഞ്ചെണ്ണം കര്‍ഷക മേഖലയായ മല്‍വാ മേഖലയിലാണുള്ളത്. കര്‍ഷകര്‍ക്ക് സ്വാധീനമുള്ള മേഖലയാണിത്.






