
തിരുവനന്തപുരം: സമരം ചെയ്യുന്ന സിപിഒ, എല്ജിഎസ് റാങ്ക് ലിസ്റ്റിലുള്ളവരുമായി ഉദ്യോഗസ്ഥ തല ചര്ച്ച പൂര്ത്തിയായി. സര്ക്കാരില് നിന്ന് രേഖമൂലം ഉറപ്പു കിട്ടുന്നതുവരെ സമധാനപരമായി സമരം തുടരുമെന്ന് ചര്ച്ചയ്ക്ക് ശേഷം ഉദ്യോഗാര്ത്ഥികള് അറിയിച്ചു. സെക്രട്ടറിയേറ്റില് വച്ച് നടന്ന ചര്ച്ചയില് എഡിജിപി മനോജ് എബ്രഹാം, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് പങ്കെടുത്തത്.
ശുഭപ്രതീക്ഷ നല്കിയ ചര്ച്ചയാണെന്നും കൃത്യമായ ഉത്തരം കിട്ടും വരെ സമരം ചെയ്യുമെന്നും ഉദ്യോഗാര്ത്ഥികള് പറഞ്ഞു. ആവശ്യങ്ങള് ന്യായമാണെന്നും നടപടിക്രമങ്ങള് പരിശോധിക്കാമെന്ന് ഉറപ്പു കിട്ടിയെന്നും ഉദ്യോഗാര്ത്ഥികള് പറഞ്ഞു.
അതേസമയം ഉദ്യോഗസ്ഥതല ചര്ച്ചയെ വിമര്ശിച്ചുകൊണ്ട് യൂത്ത് കോണ്ഗ്രസ് രംഗത്തെത്തി. കേരളത്തില് ഉദ്യോഗസ്ഥഭരണമാണോ എന്ന് യൂത്ത് കോണ്ഗ്രസ് വിമര്ശനം. ജനപ്രതിനിധകളോ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഇടപെട്ട് ചര്ച്ച നടത്തേണ്ടതല്ലേ എന്നാണ് യൂത്ത് കോണ്ഗ്രസിന്റെ ചോദ്യം. എന്തുതന്നെയായാലും ഈ ചര്ച്ചയുടെ പുരോഗതി വിലയിരുത്തിയ ശേഷം കൂടുതല് പ്രതികരിക്കുമെന്ന് യൂത്ത് കോണ്ഗ്രസ് വ്യക്തമാക്കിയിരുന്നു.







Comments