
ആലപ്പുഴ: തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ജെഎസ്എസ്. ജെഎസ്എസ് സംസ്ഥാണ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഏത് മുന്നണിയുമായി തുടര്‍ന്ന് സഹകരിക്കുമെന്ന് കാര്യം തീരുമാനിച്ചിട്ടില്ല.
അതേസമയം കെ.ആര് ഗൗരിയമ്മ യോഗത്തില്‍ പങ്കെടുത്തില്ല. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തില്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് പേര് വിയോജിക്കുകയും ചെയ്തു.
എല്‍ഡിഎഫ് വിടാനുള്ള തീരുമാനമെടുത്ത ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് എ.എന്‍ രാജന് ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജനറല്‍ സെക്രട്ടറി പദവി വഹിച്ചിരുന്നത് രാജന് ബാബുവാണ്. കഴിഞ്ഞ മാസം ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ ഗൗരിയമ്മയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയാണ് രാജന് ബാബു ആ സ്ഥാനത്തെ്തിയത്.ഗൗരിയമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ ചേര്‍ന്ന യോഗമാണ് എല്‍ഡിഎഫ് വിടാന്‍ തീരുമാനിച്ചത്. നിലവില്‍ ഗൗരിയമ്മ സംസ്ഥാന പ്രസിഡന്റാണ്.






