
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെചൊല്ലി ഡല്‍ഹിയില്‍ കലാപം നടത്തിയതില്‍ ഖേദമില്ലന്നും അന്ന് എന്താണോ ചെയ്തത് അതുതന്നെ വീണ്ടും ചെയ്യുമെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. കലാപവുമായി ബന്ധപ്പെട്ട് 'ഡല്‍ഹി റയറ്റ്സ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന പുസ്തക ചര്‍ച്ചയിലാണ് മിശ്രയുടെ പ്രകോപന പ്രസ്താവന.
ജിഹാദി ശക്തികളുടെ നേതൃത്വത്തില്‍ കലാപം നടന്നിട്ട് ഒരു വര്‍ഷമാകുന്നു. ഇപ്പോഴും ഇങ്ങനെ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും കപില്‍ പറഞ്ഞു.അവര്‍ക്ക് പിന്നില്‍ ഡല്‍ഹി സര്‍ക്കാരും,സന്നദ്ധ സംഘടനകളും, മാധ്യമങ്ങളുമുണ്ടന്നും മിശ്ര ആരോപിച്ചു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന പറഞ്ഞ് വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പൗരത്വനിയമ ഭേദഗതിക്ക് എതിരെ നടക്കുന്ന പ്രതിക്ഷേധങ്ങളെ 'മിനി പാക്കിസ്ഥാന്' എന്ന് മിശ്ര വിശേഷിപ്പിച്ചിരുന്നു. മിശ്രയുടെ ആ ട്വീറ്റ് നിക്കം ചെയ്യാന്‍ ട്വിറ്ററിനോട് തിരഞ്ഞെടുപ്പ് കമ്മീക്ഷന്‍ ആവശ്യപ്പെട്ടിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കഴിയുന്നത് വരെ കാത്തിരിക്കും, അതിനു ശേഷം സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കില്‍ ബാക്കി ഞങ്ങല്‍ നോക്കാം എന്ന വിവാദ പരാമര്‍ശമാണ് സമാധാനപരമായ പ്രതിക്ഷേധം കലാപത്തില്‍ അവസാനിക്കാന്‍ കാരണം. മൂന്ന് ദിവസം നീണ്ട സംഘര്‍ഷത്തില്‍ 53 പേരാണ് മരിച്ചത്. നിരവധി ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.
സുപ്രിം കോടതി അഭിഭാഷക മോണിക്ക അരോറ,മിറന്ദ ഹൗസ്,അസിസറ്റന്‍ഡ് പ്രൊഫസര്‍ സൊണ്ലി ചിതല്‍ക്കര്‍, എഴുത്തുകാരിയും ഡല്‍ഹി യൂണിവേഴിസിറ്റ് അദ്ധ്യാപികയുമായ പ്രേരണ മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്ന് എഴുതിയതാണ് 'ഡല്‍ഹി റയറ്റ്സ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി'.






