
ചെന്നൈ: ഔദ്യോഗിക വാഹനത്തിൽ വെച്ച് ഐപിഎസ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തമിഴ്നാട് ഡിജിപിയെ സര്‍ക്കാര്‍ തതസ്ഥാനത്ത് നിന്നും മാറ്റി.
വനിതാ ഓഫീസറുടെ പരാതിയിൽ സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. കനത്ത സമ്മര്‍ദ്ദമുണ്ടായിട്ടും പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു വനിത ഐപിഎസ് ഓഫീസര്‍.
പരാതിയെക്കുറിച്ച് അന്വേഷിക്കാനായി ആറംഗ സമിതിയെ നിയോഗിച്ച് അഭ്യന്തര സെക്രട്ടറി എസ്.കെ.പ്രഭാകര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ആസൂത്രണ വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി ജയശ്രീയാവും ആറംഗ സമിതിയുടെ അധ്യക്ഷ.






