
തിരുവനന്തപുരം: കേരളത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമാണെങ്കിലും ഇടതുപക്ഷത്തിനെതിരേ കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതാക്കള്‍ക്ക് ഒരേ സ്വരമെന്ന് മുഖ്യമന്ത്രി. നാടിന്റെ സമ്പത്ത് തീറെഴുതിക്കൊടുക്കുന്നതിലും ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസും ബിജെപിയും ഒരേ നയമാണ് പിന്തുടരുന്നത്. അതിന്റെ പ്രതിനിധികളായിട്ടാണ് ആദിത്യനാഥും രാഹുലും സംസാരിക്കുന്നതെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നുണപ്രചരണങ്ങളുമായി എത്തി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്ന് ഇവര്‍ നോക്കേണ്ട. ബിജെപിയെ പ്രതിരോധിക്കാനുള്ള കഴിവ് കോണ്‍ഗ്രസിന് നഷ്ടമായെന്നും ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം ഉപയോഗിക്ക് എതിര്‍പ്പും വിയോജിപ്പും രേഖപ്പെടുത്താനുള്ള കഴിവ് പോലും ഇല്ലാതായെന്നും പറഞ്ഞു. ഗുജറാത്തിലെ രണ്ടു രാജ്യസഭാ സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ േകാണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ബിജെപിയോട് എതിര്‍പ്പും വിയോജിപ്പും രേഖപ്പെടുത്താനുള്ള കഴിവ് പോലും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന് എന്താണ് പ്രസക്തിയെന്നും ചോദിച്ചു.
കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളില്‍ നമ്മുടെ നാട്ടിലുള്ളവരും ഉണ്ട്. അവര്‍ക്ക് എന്തു പറയാനുണ്ടെന്ന്് ഇവിടെയുള്ളവര്‍ക്ക് അറിയാന്‍ താല്‍പ്പര്യമുണ്ട്. പുതുച്ചേരിയുടെ കാര്യം പറയാനുള്ള ബാദ്ധ്യത അവര്‍ക്കുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വലിയ നേതാക്കള്‍ വന്ന ഇടതുപക്ഷത്തിന്റെയും സംസ്ഥാനത്തിന്റെയും മേക്കിട്ട് കയറുമ്പോള്‍ അവര്‍ തമ്മിലുള്ള അന്തര്‍ധാര എന്താണെന്ന് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞതെന്നും പറഞ്ഞു.
യുപിയെ ബിജെപി മാതൃകാ സംസ്ഥാനമാക്കി മാറ്റിയെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടക്കുന്ന സംസ്ഥാനമാണ് ബിജെപി. കേരളത്തിന് കേന്ദ്രത്തിന്റെ പണം മതിയെന്നാണ് ബിജെപി നേതാവിന്റെ മറ്റൊരു ആരോപണം. എന്നാല്‍ കേരളത്തിന് അര്‍ഹതപ്പെട്ട നികുതി വരുമാനം പോലൂം നല്കാന് കേന്ദ്രം തയ്യാറാകുന്നില്ല. ജിഎസ്ടി ഏര്‍െപ്പടുത്തിയ ശേഷം കേരളത്തില്‍ നിന്നും ഒരു രൂപ നികുതി പിരിച്ചാല്‍ 50 പൈസ പോലും സംസ്ഥാനത്തിന് കിട്ടില്ല. മൊത്തം ജനസംഖ്യയുടെ 2.6 ശതമാനം കേരളത്തിലാണ്. എന്നാല്‍ മൊത്തം ലഭിക്കുന്ന വരുമാനത്തിന്റെ 1.9 ശതമാനം മാത്രമാണ് കേരളത്തിന് കേന്ദ്രം നല്‍കുന്നത്.
ഇതാണെങ്കിലും പുതിയ വികസന മാതൃക കേരളം സൃഷ്ടിച്ചെന്ന് എല്ലാവര്‍ക്കുമറിയാം. സ്കൂളുകളും പാലവും ആശുപത്രികളും കിഫ് ബി ധനസഹായത്തോടെയാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. നീതി ആയോഗിന്റെ സുസ്ഥിര വികസന പട്ടികയില്‍ കേരളം ഉന്നാമതാണ്. മികച്ച ഭരണം കാഴ്ച വെയ്ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. എന്നാല്‍ കേരളം യുപിയുടെ മാതൃകയല്ലെന്ന് വയനാട് എംപി പറയുന്നത്.
രാഹുല്‍ഗാന്ധിയ്ക്കും യുപി മുഖ്യമന്ത്രിക്കും കേരളത്തേക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടാണെങ്കിലും ഇടതുപക്ഷത്തെിനെതിരേ ഒരേ വികാരമാണ്. ഇക്കാരത്തില്‍ അവര്‍ ഐക്യപ്പെടുന്നു. കേരളം മുമ്പോട്ട് പോകുന്നത് നാടിന്റെ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് ആരുടേയും സര്‍ട്ടിഫിക്കറ്റ് വെച്ചു കൊണ്ടല്ല. ഇന്നാട്ടിലെ ജനങ്ങള്‍ അതിന് താല്‍പ്പര്യപ്പെടുന്നുമില്ല.






