
കൊച്ചി: പാലാരിവട്ടം പാലം പുതുക്കിപ്പണിത ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ച് മെട്രോമാന് ഇ. ശ്രീധരന്. കൃത്യസമയത്ത് പണിതീര്ക്കാനായതില് ഊരാളുങ്കല്‍ സൊസൈറ്റിയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
പിന്നാലെ മെട്രോമാന്റെ പ്രസ്താവനയെ തിരുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് രംഗത്തെത്തി. ഊരാളുങ്കലിന്റെ അഴിമതി അറിയാത്തുകൊണ്ടാകാം ശ്രീധരന് അങ്ങനെ പ്രതികരിച്ചതെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.






