
ടൈം മാഗസീനിന്റെ കവര്‍ പേജില്‍ ഇടംപിടിച്ച് കര്‍ഷക പ്രതിഷേധത്തിലെ വനിതാ നേതാക്കള്‍. അമേരിക്കന്‍ വാര്‍ത്താ മാഗസീനിന്റെ കവര്‍ പേജിലാണ് കര്‍ഷക പ്രതിഷേധത്തിന്റെ വനിതാ മുഖങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്. ടൈം മാഗസീനിന്റെ മാര്‍ച്ച് എഡീഷനിലാണ് ഇന്ത്യന്‍ കര്‍ഷക വനിതാ പോരാളികള്‍.
'ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തിന്റെ മുന്നണി പോരാളികള്‍' എന്ന വിശേഷണത്തോടെയാണ് കവര്‍ ചിത്രം.ഡല്‍ഹിയിലെ തിക്രി അതിര്‍ത്തിയിലെ 20 ഓളം വനിതകളുടെ സംഘമാണ് ടൈമിന്റെ കവര്ചിത്രമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി സ്ത്രീകള്‍ എങ്ങനെയാണ് മുന്‍പന്തിയിലെത്തിയത് എന്നതിനെക്കുറിച്ചാണ് ലേഖനം.
നമ്മള് എന്തിനാണ് തിരികെ പോകേണ്ടത്? ഇത് പുരുഷന്മാരുടെ പ്രതിഷേധം മാത്രമല്ല. ഞങ്ങള്‍ പുരുഷന്മാര്ക്കൊപ്പം വയലില്‍ അധ്വാനിക്കുന്നു. കര്‍ഷകരല്ലെങ്കില്‍ ഞങ്ങള്‍ ആരാണ്... കര്‍ഷക മാഗസീനിനോട് പ്രതികരിച്ചു. എന്നാല്‍ ഓക്സാഫാം ഇന്ത്യയുടെ കണക്കനുസരിച്ച് 85% ഗ്രാമീണ സ്ത്രീകളും കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും 13% പേര്‍ക്ക് മാത്രമേ ഭൂമി ഉടമസ്ഥതയിലുളളു.






