
അഹമ്മദാബാദ്: കോവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷം ആരോഗ്യ പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തില്‍ ആരോഗ്യപ്രവര്‍ത്തകനാണ് വാക്സിന് സ്വീകരിച്ചതിന് ശേഷം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഗാന്ധിനഗറില്‍ ദേഗം താലൂക്കിലെ ആരോഗ്യ പ്രവര്ത്തകന് വാക്സിന് ആദ്യ ഡോസ് നുവരി 16 നും രണ്ടാം ഡോസ് ഫെബ്രുവരി 15 നുമാണ് സ്വീകരിച്ചത്. പിന്നാലെ പനി ബാധിച്ചതോടെയാണ് ഇയാളുടെ സാമ്പിള്‍ പരിശോധിച്ചത്.തുടര്‍ന്ന് ഫെബ്രുവരി 20 ഓടെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഗാന്ധിനഗറിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോ. എംഎച്ച് സോളങ്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അദേഹം നിലവില്‍ ഹേം ഐസോലേഷനില്‍ ആണെന്നും, ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളതെന്നും സോളങ്കി കൂട്ടിച്ചേര്‍ത്തു. വാക്സിന്റെ രണ്ട് ഡോസുകളും നല്കിയ ശേഷം കോവിഡിനെതിരെ ആന്റിബോഡികള്‍ വികസിക്കാന്‍ സാധാരണയായി 45 ദിവസമെടുക്കുമെന്ന് അദേഹം പറഞ്ഞു. വാക്സിന് സ്വീകരിച്ചതിന് ശേഷവും മാസ്ക് ധരിക്കുകയും ഉള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതലുകളും പാലിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.






