
തിരുവനന്തപുരം: നടന് ദേവന് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന ദേവന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചാണ് ദേവന് അംഗത്വം സ്വീകരിച്ചത്.
കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയുമായിട്ടായിരുന്നു ദേവന് പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. ദേവനെ കൂടാതെ സംവിധായകന് വിനു കിരിയത്തും ബിജെപിയില്‍ ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ുപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രഭാകരന്, മുന്‍ ഐഎസ് ഉദ്യോഗസ്ഥന് കെവ് ബാലകൃഷ്ണന്, നടി രാധ തുടങ്ങിയവരും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു.







Comments