
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കെതിരെ പാര്‍ട്ടി അണികള്‍ കുറ്റ്യാടിയിലും പൊന്നാനിയിലും സംഘടിപ്പിച്ച പ്രതിഷേധങ്ങലില് നടപടി വേണ്ടെന്ന് സി.പി.എം. കേന്ദ്രനേതൃത്വം. സംസ്ഥാന-ദേശീയ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചാണ് സീറ്റുവിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പൂര്‍ത്തിയാക്കിയത്. അണികള്‍ ഇതിനെതിരെ രംഗത്തിറങ്ങിയെങ്കിലും അതിനെ പ്രാദേശിക വികാരമായി കാണക്കാക്കാനാണ് നിര്‍ദ്ധേശം.
ഭരണ തുടര്‍ച്ച ഇടതുപക്ഷത്തിന്റെ ദേശീയ തലത്തില്‍ അനിവാര്യമാണ്. അതിനാല്‍തന്നെ കേരള കോണ്ഗ്സിനോട് പാര്‍ട്ടി വിട്ടുവീഴ്ചാ മനോഭാവം വച്ചു പുലര്‍ത്തുന്നത്. ഇക്കാര്യം അണികളെ ബോധ്യപ്പെടു്തതും. നിലവില്‍ കേരള കോണ്‍ഗ്രസിനു നല്കിയ കുറ്റയാടി സീറ്റ് തിരിച്ചു ചോദിച്ചാല്‍ സീറ്റ് പ്രകടനംനടത്തി തിരിച്ചു പിടിച്ചു എന്ന ആക്ഷേപം വരാം. അതുകൊണ്ട് ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ് നിലപാട് സ്വീകരിക്കും. അവര്‍ മറിച്ച് തീരുമാനിച്ചില്ലെങ്കില്‍ പിന്നോട്ടു പോകില്ലെന്നും സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു.
പെട്ടെന്നുണ്ടായ പ്രതിഷേധങ്ങള്‍ പാര്‍ട്ടിയെ ഞെട്ടിച്ചെങ്കിലും തല്ക്കാലം നടപടിയെടുത്ത് പ്രശ്നം വഷളാക്കേണ്ടെന്നാണ് സി.പി.എം. നിലപാട്. രണ്ടു തവണ തുടര്‍ച്ചയായി വിജയിച്ചവരെ ഒഴിവാക്കാനുള്ള തീരുമാനത്തെയും കേന്ദ്രനേതൃത്വം അനുകൂലിക്കുകയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു പോലും കാലാവധി ഉണ്ടെന്നിരിക്കെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇത് ബാധകമാണ്. തെരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്താനുള്ള സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കു.






