കൊല്ലം: ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്തകളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കൂട്ടരാജി. മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. സംസ്ഥാന തലത്തില്‍ തയ്യറാക്കിയ പട്ടികയില്‍ കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ പേരായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി എഐസിസി സെക്രട്ടറിയായ പിസി വിഷ്ണുനാഥിനെ നിര്‍ദേശിച്ചു. ഇതോടെ ബിന്ദു കൃഷ്ണയോട് നേതാക്കള്‍ കുണ്ടറയില്‍ മത്സരിക്കാന്‍ നിര്‍ദേശിച്ചു.
ഇതിന് പിന്നാലെ പ്രതിഷേധം ഉയരുകയും മണ്ഡലം പ്രസിഡന്റുമാര്‍ രാജിവച്ചതും. കൊല്ലത്താണെങ്കില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്നാണ് ബിന്ദു കൃഷ്ണയുടെ നിലപാട്. രണ്ടു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും ചില ഡിസിസി ഭാരവാഹികളും രാജിവച്ചു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ലെങ്കില്‍ നിസ്സഹരിക്കുമെന്നാണ് രാജിവച്ചവര്‍ പറയുന്നത്.
മണ്ഡലം ലക്ഷ്യംവച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ബിന്ദു കൃഷ്ണ മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ചാണ് രാജി. പിസി വിഷ്ണുനാഥിനെ മണ്ഡലത്തില്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കൊല്ലം ഡിസിസി ഇന്ന് യോഗത്തിന് ശേഷം ഹൈക്കമാന്‍ഡിന് കത്തയച്ചു.






