
കോഴിക്കോട്: കോലീബി സഖ്യം തുറന്നു സമ്മതിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പരസ്യമായി മത്സരിച്ചതാണ്. വടകരയിലും ബേപ്പൂരിലും പരാജയപ്പെട്ട മോഡലാണ് കോണ്‍ഗ്രസ്-ലീഗ്-ബിജെപി എന്ന കോലീബി. എന്നാല്‍ നിലവില്‍ ഇതിന് പ്രസക്തിയില്ലെന്നും അദേഹം പറഞ്ഞു.
കോലീബി സഖ്യം തുറന്നു സമ്മതിച്ച് ബിജെപി നേതാവ് ഒ.രാജഗോപാലും രംഗത്തെത്തിയിരുന്നു. കോലീബി സഖ്യം മൂലം ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പല പ്രാദേശിക സഖ്യങ്ങളെന്നും വടക്കന്‍ കേരളത്തിലായിരുന്നു കൂടുതലെന്നും അദേഹം പറഞ്ഞു.






