
ചെന്നൈ: തമിഴ്നാട്ടില്‍ മക്കള്‍ നീതി മെയ്യം നേതാവ് കൂടിയായ സൂപ്പര്‍താരം കമല്‍ ഹാസനെ നേരിടാന്‍ മുന്‍ പങ്കാളി ഗൗതമിയെ ബി.ജെ.പി. രംഗത്തിറക്കി പാര്‍ട്ടിയുടെ താരപ്രചാരകരുടെ പട്ടികയില്‍ ഗൗതമി ഇടംപിടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്, സ്മൃതി ഇറാനി, എസ്. ജയശങ്കര്‍ തുടങ്ങിയവരാണു താരപ്രചാരക പട്ടികയിലെ പ്രധാനികള്‍.
2016 ലാണു കമലും ഗൗതമിയും വേര്‍പിരിഞ്ഞത്. 13 വര്‍ഷമാണ് അവര്‍ ഒരുമിച്ചു കഴിഞ്ഞത്. മലയാളമടക്കം ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഗൗതമി സജീവ സാന്നിധ്യമായിരുന്നു.






