
റിയാദ്: 70 വയസ്സിന് മുകളിലുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റ് നല്‍കില്ലെന്ന് ഹജജ്, ഉംറ മന്ത്രാലയം. കൊറോണക്കെതിരെയുള്ള വാക്സിനെടുത്തവരായാലും, പെർമിറ്റ് നല്‍കാനാവില്ലെന്നാണ് നിലവിലെ തീരുമാനം.
ഈ വര്‍ഷം ഹജജ് നിര്‍വ്വഹിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊറോണ വൈറസിനെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാണെന്ന് മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉംറ പെര്‍മിറ്റ് നേടുന്നതിന് ഇത് ഒരു മുന്വ്യവസ്ഥയല്ലെന്നും മന്ത്രാലയം വെളിപ്പെടുത്തി.
. 'തവക്കല്‍ന ആപ്പി'ലൂടെ കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യനില തെളിയിക്കുന്നതിന് പുറമെ മന്ത്രാലയത്തിന്റെ 'ഇതമര്‍ന ആപ്പ്' വഴി പെര്‍മിറ്റിനായി അപേക്ഷിക്കുകയാണ് വേണ്ടതെന്നും ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.






