
മുംബൈ: എനസിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്ന അഭ്യൂഹം തള്ളാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ കാര്യങ്ങളും പരസ്യമാക്കേണ്ടതില്ല എന്നായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അമിത് ഷായുടെ മറുപടി.
പവാറും അമിത് ഷായും ശനിയാഴ്ച അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഷാ-പവാര്‍ കൂടിക്കാഴ്ച സംബന്ധിച്ചുള്ള അഭ്യൂഹം പുറത്തെത്തിയത്.
അഹമ്മദാബാദിലെ ഒരു ഫാം ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്‍സിപി നേതാവ പ്രഫുല്‍ പട്ടേലും പങ്കെടുത്തതയാണ് സൂചനകള്‍. മഹാരാഷ്രട ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മഹാവികാസ് അഘാഡി സര്‍ക്കാരില്‍ അസ്വാരസ്യങ്ങള്‍ പുകഞ്ഞുതുടങ്ങിയത്.






