
ദോഹ : ലഹരിമരുന്ന് കടത്തുകേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്ദമ്പതികളെ കോടതി വെറുതെ വിട്ടു. ഒന്നര വര്‍ഷത്തിലധികമായി തുടരുന്ന നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ഇന്ത്യന്‍ ദമ്പതികള്‍ക്ക് മോചനം. മുംബൈ സ്വദേശികളായ മുഹമ്മദ് ഷെറീഖും ഒനീബയുമാണ് മോചിതരായത്.
2019 ജൂലൈയില്‍ ബന്ധുവിന്റെ നിര്‍ബന്ധ പ്രകാരമാണ് മുഹമ്മദ് ഷെറീഖും ഗര്‍ഭിണിയായ ഒനിബയും മധവിധു ആഘോഷിക്കാനായി ദോഹയിലെത്തിയത്. രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങവേ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ദമ്പതികളുടെ ബാഗില്‍ നിന്ന് 4 കിലോ ഹാഷിഷ് കണ്ടെത്തിയത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കീഴ്ക്കോടതി ഇരുവര്‍ക്കും 10 വര്‍ഷം വീതം തടവും 3 ലക്ഷം റിയാല്‍ വീതം പിഴയും വിധിച്ചത്. സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ജനുവരിയിലാണ് ദമ്പതികള്‍ നിരപരാധികളാണെന്ന് കാണിച്ച് നല്കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രിംകോടതി അപ്പീല്‍ നല്‍കിയത്. ദമ്പതികളുടെ കുടുംബങ്ങള്‍ മുംബൈയില്‍ നല്കിയ കേസില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ അന്വേഷണ വിവരങ്ങളും കേസിന്റെ രേഖകളുമെല്ലാം ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. ഒരു പ്രാവശ്യം ശിക്ഷവിധിച്ച കേസില്‍ ഒരു വര്‍ഷത്തിന് ശേഷം പുനരവലോകനം നടത്തി വിധി പ്രഖ്യാപിക്കുന്നത് ഖത്തര്‍ കോടതികല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അന്‍സാരിയാണ് കോടതിയില്‍ ദമ്പതികള്‍ക്കായി ഹാജരായത്.






