ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍, അസം നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളില്‍ 30 മണ്ഡലങ്ങളിലെ ജനവിധിയാകും ഇന്നു രേഖപ്പെടുത്തുക. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെയാണു വോട്ടെടുപ്പ്. അസമില്‍ 39 സീറ്റുകളിലേക്കുള്ള ജനവിധി ഇന്നു കുറിക്കപ്പെടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണു വോട്ടെടുപ്പ്. 126 അംഗ നിയമസഭയാണ് അസമിലേത്.






