More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ലഹരിമാഫിയ തന്ത്രങ്ങള്‍ മാറ്റുന്നെന്ന്‌ ചെന്നിത്തല; തൂഫാനില്‍ ഇതുവരെ അറസ്‌റ്റ്‌ 6632, പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ ഇനി ഒരേനിറം

Authored by Web Desk | Last updated: 11 Jul 2026, 11:42 PM | 1 min read

Print
ലഹരിമാഫിയ തന്ത്രങ്ങള്‍ മാറ്റുന്നെന്ന്‌ ചെന്നിത്തല;  തൂഫാനില്‍ ഇതുവരെ അറസ്‌റ്റ്‌ 6632, പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ ഇനി ഒരേനിറം
കൊച്ചി: ലഹരി വേട്ടയ്‌ക്കുള്ള 'തൂഫാന്‍' ഓപ്പറേഷന്‍ ശക്‌തമാക്കിയതോടെ രാജ്യാന്തര ലഹരി മാഫിയ അവരുടെ തന്ത്രങ്ങള്‍ മാറ്റിത്തുടങ്ങിയെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. എന്നാലും, ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമാണെന്ന്‌ എറണാകുളം പ്രസ്‌ ക്ലബിന്റെ മീറ്റ്‌ ദ്‌ പ്രസ്‌ പരിപാടിയില്‍ മന്ത്രി പറഞ്ഞു. ഇതുവരെ 6,632 പേരെ അറസ്‌റ്റ്‌ ചെയ്യുകയും 6,182 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തു. ഏകദേശം 35 കോടി രൂപയുടെ ലഹരി വസ്‌തുക്കള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.


സമൂഹമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തി ലഹരി സംഘങ്ങള്‍ നടത്തുന്ന ഇടപാടുകള്‍ കണ്ടെത്താന്‍ പോലീസിന്‌ പരിശീലനം നല്‍കും. കാസര്‍ഗോഡ്‌ ലഹരി നിര്‍മാണ യൂണിറ്റ്‌ കണ്ടെത്തിയത്‌ ആഭ്യന്തരവകുപ്പിന്‌ നടുക്കമുണ്ടാക്കി-ചെന്നിത്തല പറഞ്ഞു. പോലീസിനെതിരായ പരാതികള്‍ പരിഹരിക്കുന്നതിന്‌ പുതിയ സംവിധാനം കൊണ്ടുവരും.പോലീസ്‌ വെബ്‌സൈറ്റ്‌ കൂടുതല്‍ നവീകരിക്കും.


പൊതുജനങ്ങളുടെ പരാതികളുടെ തീര്‍പ്പാക്കല്‍ സംബന്ധിച്ച്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ ഓഡിറ്റ്‌ നടപ്പാക്കും. പോലീസ്‌ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്‌റ്റ്‌ 15-നകം സംസ്‌ഥാനത്തെ പ്രധാനപ്പെട്ട 64 സ്‌റ്റേഷനുകള്‍ ഒഴികെ ബാക്കി എല്ലാ സ്‌റ്റേഷനുകളിലും എസ്‌.ഐമാര്‍ക്ക്‌ സ്‌റ്റേഷന്‍ ചുമതല നല്‍കും. ശേഷിക്കുന്ന സ്‌റ്റേഷനുകളില്‍ സി.ഐമാര്‍ തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഡി.ജെ. പാര്‍ട്ടികളിലും കാരവനുകളിലും മയക്കുമരുന്ന്‌ അനുവദിക്കില്ല. തൊഴില്‍ തട്ടിപ്പുകള്‍ സംസ്‌ഥാനത്ത്‌ ഏറി വരികയാണ്‌. ഇതിനെതിരേ ജനങ്ങള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല-ആഭ്യന്തര മന്ത്രി വ്യക്‌തമാക്കി.

നടി അന്‍സിബ ഹസന്‍ ഫെയ്‌സ്‌ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ മറുപടിയും രമേശ്‌ ചെന്നിത്തല നല്‍കി.

പോലീസ്‌ കമ്മിഷണര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും കേസ്‌ അന്വേഷിക്കേണ്ടത്‌ പോലീസാണെന്നും മന്ത്രി വ്യക്‌തമാക്കി. അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന്‌ ആദ്യം പോലീസ്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ കോടതി നിര്‍ദേശപ്രകാരം എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തതാണ്‌. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്‌. അതിന്റെ ഫലം കാത്തിരിക്കണം.-മന്ത്രി പറഞ്ഞു.


പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ ഇനി ഒരേനിറം


കൊച്ചി: പോലീസിനെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനൊപ്പം അടുത്ത മാസം 15 മുതല്‍ സംസ്‌ഥാനത്തെ പോലീസ്‌ സ്‌റ്റേഷനുകള്‍ക്ക്‌ ഒരേനിറം നല്‍കുമെന്നു രമേശ്‌ ചെന്നിത്തല പറഞ്ഞു.

മോശം അവസ്‌ഥയിലുള്ള പോലീസ്‌ സ്‌റ്റേഷനുകള്‍ ഇതിനകം വൃത്തിയാക്കും. പൊതുജനങ്ങള്‍ക്ക്‌ ഇരിക്കാനുള്ള സൗകര്യമൊരുക്കും. സ്‌റ്റേഷനില്‍ എത്തുന്നവരെ പോലീസ്‌ അഭിവാദ്യം ചെയ്യും. പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാവും.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മാഞ്ഞൂ, മഞ്ഞണിപ്പൂനിലാവ്‌, തെന്നിന്ത്യന്‍ വാനമ്പാടി എസ്‌. ജാനകിക്കു വിട

മാഞ്ഞൂ, മഞ്ഞണിപ്പൂനിലാവ്‌, തെന്നിന്ത്യന്‍ വാനമ്പാടി എസ്‌. ജാനകിക്കു വിട

കള്ളാടി മണ്ണിടിച്ചില്‍: ഹിമാചല്‍ സ്വദേശിക്കായി തെരച്ചില്‍

കള്ളാടി മണ്ണിടിച്ചില്‍: ഹിമാചല്‍ സ്വദേശിക്കായി തെരച്ചില്‍

കൂടാളി വാഹനാപകടം: മരിച്ച നാലുപേരും സഹപാഠികള്‍

കൂടാളി വാഹനാപകടം: മരിച്ച നാലുപേരും സഹപാഠികള്‍

ജി. സുധാകരനെതിരേ വീണ്ടും സി.പി.എമ്മിന്റെ പരസ്യ പ്രതിഷേധം

ജി. സുധാകരനെതിരേ വീണ്ടും സി.പി.എമ്മിന്റെ പരസ്യ പ്രതിഷേധം

സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി; ബലാത്സംഗ കേസുകളും, ആശങ്കയുണര്‍ത്തി ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും

വിയറ്റ്‌നാം ബോട്ടപകടം; 15 ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു, മലയാളി ദമ്പതികളും