വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.വിനോദ സഞ്ചാരിയായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. പതിനഞ്ച് കൊല്ലം അമേഠിയില്‍ ഒന്നും ചെയ്യാതെയാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയതെന്നും അമിത് ഷാ വിമര്‍ശിച്ചു.
വയനാട്ടിലെ മീനങ്ങാടിയില്‍ സി.കെ. ജാനുവിന് വേണ്ടി പ്രചരണം നടത്തവേയാണ് അമിത് ഷായുടെ പരിഹാസം. മുന്‍ യുപിഎ സര്‍ക്കാര്‍ വികസനത്തിന് പകരം 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടത്തിയതെന്നും അദേഹം വിമര്‍ശിച്ചു.
യുഡിഎഫും എല്‍ഡിഎഫും മാറി ഭരിച്ച് കേരളത്തിന്റെ വികസനം നഷ്ടപ്പെടുത്തി. ഇരുകൂട്ടരും സംസ്ഥാനത്ത് പ്രീണനനയമാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ഒന്നിച്ച് നില്‍ക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

Comments