
ചെന്നൈ: കേരളത്തോടൊപ്പം തമിഴ്നാട്ടിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നാളെ തിരഞ്ഞെടുപ്പു നടക്കും. 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പു നടക്കുക. നിയമസഭാ ഇലക്ഷനോടൊപ്പം കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പു നാളെ നടക്കും. സംസ്ഥാന വ്യാപകമായി കേന്ദ്ര സേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്. കൂടാതെ തിരഞ്ഞെടുപ്പു കമ്മീഷന് ഉദ്യോഗസ്ഥരും വ്യാപക പരിശഓധന നടത്തുകയാണ്. പരിശോധനയില്‍ ഇതുവരെ 41 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത്.
ഭരണപക്ഷമായ അണ്ണാഡിഎംകെക്കൊപ്പം ബിജെപിയും പ്രതിപക്ഷമായ ഡിഎംകെക്കൊപ്പം കോണ്‍ഗ്രസും അണിനിരക്കുകയാണ് തമിഴ്നാട്ടില്‍. പ്രമുഖ മുന്നണികള്‍ക്കു പുറമെ മൂന്നാം മുന്നണിയായി കമല്‍ഹാസനും, വിജയകാന്തുമെല്ലാം ഇത്തവണത്തെ തമിഴ്നാട് തിരഞ്ഞെടുപ്പില്‍ ശ്രദ്ധാ കേന്ദ്രങ്ങളാണ്. രജനീകാന്തിന്റെ വരവില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ അദ്ദേഹം പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും പിന്മാറി. ഇന്നലെ പരസ്യ പ്രചാരണം അവസാനിച്ചെങ്കിലും മുന്നണികളും സ്ഥാനാര്‍ത്ഥികളും നിശബ്ദ പ്രചരണവുമായി മണ്ഡലങ്ങളില്‍ സജീവമാണ്.
തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെയോടെ തിരഞ്ഞെടുപ്പു പ്രക്രിയകള്‍ക്കു തുടക്കമാകും. ബംഗാളിലും അസമിലും വിവധ ഘട്ടങ്ങളായാണ് ഇത്തവണ ഇലക്ഷന് സംഘടിപ്പിച്ചിരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു മൂന്നാംഘട്ടത്തോടടുക്കുകയാണ്. ബംഗാള്‍, അസം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദാശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പു നടക്കുന്നത്.






