
ന്യൂഡൽഹി: ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയുടെ ജീവിത ചുറ്റുപാടുകൾ പരിഗണിക്കേണ്ട ആവശ്യമില്ലെന്നു സുപ്രീംകോടതി.
പ്രതി പാവപ്പെട്ടവനായതുകൊണ്ടോ കുടുംബത്തിന്റെ ഏകാശ്രയമായതുകൊണ്ടോ കുറ്റക്കാരൻ അല്ലാതാകുന്നില്ല. ഇത്തരം കേസുകളിലെ പ്രതികൾ സമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതം കൂടി പരിഗണിച്ചാകണം പരമാവധി ശിക്ഷ നൽകേണ്ടതെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഒരു കിലോ ഹെറോയിൻ കൈവശം വച്ച പഞ്ചാബ് സ്വദേശിയെ പ്രത്യേക കോടതി ശിക്ഷിച്ച നടപടിക്കെതിരായ അപ്പീൽ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.






