
തിരുവില്വാമല : വോട്ടുതേടി വീടായ വീടുകളിലൊക്കെ പര്യടനം നടത്തുന്നതിനിടെയാണ് ചേലക്കര മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ഷാജുമോന്‍ വട്ടേക്കാടിനോട് പത്താംക്ലാസ് വിദ്യാര്‍ഥി ഫുട്ബോള്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്നവരുടെ വോട്ടുറപ്പാക്കിതരാമെന്നും ഫുട്ബോള്‍ വാങ്ങിച്ചുതരണമെന്നുമായിരുന്നു കൊട്ടിപ്പാറ സ്വദേശി വിഷ്ണുവിന്റെ ആവശ്യം. വോട്ടെടുപ്പിനു പിറ്റേന്നു തന്നെ ഷാജുമോന്‍ പുത്തന്‍ ഫുട്ബോളുമായി വീട്ടിലെത്തിയതോടെ വിഷ്ണുവിനും കൂട്ടുകാര്‍ക്കും ഇരട്ടി സന്തോഷം.
മുന്‍ കബഡി, ഫുട്ബോള്‍, പഞ്ചഗുസ്തി താരം കൂടിയാണു ഷാജുമോന്‍. കായിക മേഖലയില്‍ നാട്ടിന്‍പുറങ്ങളില്‍നിന്ന് കുട്ടികള്‍ വളര്ന്നുവരേണ്ടതിന്റെആവശ്യകത ഊന്നിപ്പറഞ്ഞാണ് ഷാജുമോന്‍ ഫുട്ബോള്‍ സമ്മാനിച്ചത്. യുവമോര്‍ച്ച ചേലക്കര മണ്ഡലം ജനറല്‍ സെക്രട്ടറി ഗുരുശരണ്‍, ബി.ജെ.പി. ചേലക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.






