
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന് തിരിച്ചടി. അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ബോംബൈ ഹൈക്കോടതി വിധിക്കെതിരെ അനില്‍ ദേശ്മുഖും മഹാരാഷ്ട്ര സര്‍ക്കാരും നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. മന്ത്രിക്കെതിരായ ആരോപണം ഗുരുതരണമെന്ന ചൂണ്ടിക്കാണിച്ച കോടതി സിബിഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
കമ്മീഷണര്‍, ആഭ്യന്തരമന്ത്രി എന്നിവര്‍ ഉള്‍പ്പെട്ട കേസില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്ന് ജസ്റ്റിസ് എസ്കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പോലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന മുംബൈ മുന്‍ പോലീസ് മേധാവിയുടെ പരാതിയിലാണ് അനില്‍ ദേശ്മുഖിനെതിരെ ബോംബൈ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ബോംബൈ ഹൈക്കോടതി സിബിഐ അന്വേഷണവും പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചിരുന്നു. പോലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന് മുംബൈ മുന്‍ പോലീസ് മേധാവിയാണ് ആരോപണം ഉയര്‍ത്തിയത്.
സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു രാജി. 15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്കു മുംബൈ ഹൈക്കോടതി നിര്‍ദേശം നല്കി.
ഹോട്ടലുകളിലൃും ബാറുകളിലും നിന്ന് 100 കോടി രൂപ പ്രതിമാസം പരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങാണ് കോടതിയെ സമീപിച്ചത്.






