
കോഴിക്കോട്: കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമരന്തി പിണറായി വിജയന്റെ ചികിത്സ നിശ്ചയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നു. ആരോഗ്യമന്ത്രി കെ.കെ ഷൈലജ, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, വിവിധ വിഭാഗങ്ങളുടെ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും മുഖ്യമന്ത്രിയുടെ ചികിത്സ നിശ്ചയിക്കുക.
മുഖ്യമന്ത്രിക്ക് നിലവില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമല്ല. മറ്റ ആരോഗ്യ പ്രശ്നങ്ങളും മുഖ്യമന്ത്രിക്കില്ല. ഇന്നലെയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മകള്‍ വീണ, മരുമകന് പി.എ മുഹമ്മദ് റിയാസ് എന്നിവരും കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.






