
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്സിന് ക്ഷാമവും രൂക്ഷമാകുന്നു. നിലവിലെ വാക്സിന് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാന് മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ രാജ്യത്ത് വാക്സിന് ക്ഷാമമില്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ വാക്സിന് ലഭ്യത ഉറപ്പുവരുത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാക്സിന് ക്ഷാമത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളുംതമ്മില്‍ തര്‍ക്കം തുടരുകയാണ്.
മഹാരാഷ്ട്ര, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രയടക്കം ആറ് സംസ്ഥാനങ്ങള്‍ മരുന്ന് ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തിനുളഅളില്‍ വാക്സിനേഷന് നിര്‍ത്തിവെക്കേണ്ടിവരും. എന്നാല്‍ വാക്സിന്ക്ഷാമമുണ്ടെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും 24 മില്യണ്‍ വാക്സിന് സ്റ്റോക്കുണ്ടെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.
സംസ്ഥാനത്ത് വാക്സിന് അപര്യാപ്തമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മുംബൈ നഗരത്തിലെ വാക്സിന് സ്റ്റോക്ക് അവസാനിക്കുകയാണെന്നും ഒരു ലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്സിന് സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷഓര് പെഡ്നേക്കര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ 14 ലക്ഷം കോവിഡ് വാക്സിന് മാത്രമാണ് അവശേഷിക്കുന്നതെന്നും ഇത് മൂന്നു ദിവസത്തേക്കു മാത്രമാണ് തികയുക എന്നും മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രത്തെ അറിയിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ വാക്സിന് ക്ഷാമമുണ്ടെന്നു വ്യക്തമാക്കിയതിനുപിന്നാലെ ആന്ധ്രാപ്രദേശും ആശങ്കയറിയിച്ച് രംഗത്തെത്തി. 3.7 ലക്ഷം വാക്സിസിന് ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് വാക്സിന് ക്ഷാമമില്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും പര്യാപ്തമായ വാക്്സിന് രാജ്യത്തുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിലടക്കം നിലവില്‍ വാക്സിന് ക്ഷാമം തുടരുകയാണ്. തിരുവനന്തപുരത്ത് 25,000 ഡോസ് വാക്സിന് മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനങ്ങള്‍ വാക്സിനേഷന് പ്രക്രിയ മുടങ്ങുമെന്ന് ആശങ്കയറിയിക്കുമ്പോഴും വാക്സിന്ാമമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രം.






