
ഹൂസ്റ്റൺ: മൂന്നു വയസ്സുകാരൻ തോക്കെടുത്ത് കളിച്ചപ്പോൾ നഷ്ടമായത് കുഞ്ഞനുജന്റെ ജീവൻ. കുട്ടി അബദ്ധത്തിൽ കാഞ്ചിവലിച്ചപ്പോൾ വെടിയുണ്ട എട്ടു മാസം പ്രായമുള്ള സഹോദരന്റെ വയറിലാണ് തുളച്ചു കയറിയത്.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായി വീട്ടിൽ തോക്ക് സൂക്ഷിച്ചത്തിനെതിരെ നടപടി എടുത്തേക്കും.
കുട്ടിയെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് വീട്ടിൽ തിരഞ്ഞെങ്കിലും കണ്ടെത്തിയിരുന്നില്ല. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപയോഗിച്ച വാഹനത്തിൽ നിന്നാണു തോക്ക് പിന്നീടു കണ്ടെത്തിയത്.






