
ദുബായ്: ഇന്ത്യന്‍ നായകന് വിരാട് കോലിയുടെ ഒന്നാം സ്ഥാനത്തിന്റെ ദീര്‍ഘകാല അപ്രമാദിത്വം തകര്‍ത്ത് പാക് ബാറ്റ്സ്മാന് ബാബര്‍ അസം ക്രിക്കറ്റിലെ ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടന്ന കഴിഞ്ഞ പരമ്പരയില്‍ പാകിസ്താന് വേണ്ടി ഉജ്വല ബാറ്റിംഗ് കാഴ്ചവെച്ചതിന്റെ പശ്ചാത്തലത്തിലാണ് 25 കാരന് വിരാട് കോഹ്ലിയെ പിന്തള്ളിയത്.
മൂന്ന് വര്‍ഷത്തിന് മേലായി ഒന്നാം സ്ഥാനത്ത് വിരാജിച്ചിരുന്ന വിരാട് കോഹ്ലിയുടെ 1,258 ദിവസത്തെ വാഴ്ചയാണ് അവസാനിച്ചത്. ഇന്ത്യന്‍ നായകന് നാലാം പടിയിലേക്കാണ് വീണത്. ഇന്ത്യന്‍ നായകനേക്കാള്‍ എട്ടു പോയിന്റ് മുന്നിലാണ് ബാബര്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവസാന മത്സരത്തില്‍ തന്നെ 82 പന്തില്‍ 94 റണ്‍സ് എടുത്ത ബാബര്‍ അസം സെഞ്ചുറിയനിലെ ആ മത്സരത്തില്‍ തന്നെ 13 റേറ്റിംഗ് പോയിന്റ് സ്വന്തമാക്കി 865 പോയിന്റിലേക്ക് എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ പരമ്പര തുടങ്ങും മുമ്പ് തന്നെ 837 പോയിന്റ് നേടിയിരുന്ന അസം ആദ്യ മത്സരത്തില്‍ 103 റണ്‍സ് നേടിയപ്പോള്‍ തന്നെ പോയിന്റ് 858 ആയി. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ 32 റണ്‍സ് മാത്രമാണ് നേടാനായത്. ഏകദിന റാങ്കിംഗില്‍ ഒന്നാമത് എത്തിയിട്ടുള്ള നാലാമത്തെയാളാണ് ബാബര്‍ അസം.
നേരത്തേ സഹീര്‍ അബ്ബാസ്, ജാവേദ് മിയാന്‍ദാദ്, മൊഹമ്മദ് യൂസുഫ് എന്നിവരാണ് ബാബര്‍ അസമിന് മുമ്പ് ഈ പടിയില്‍ എത്തിയിട്ടുള്ളവര്‍. ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനം ഏകദിനത്തില്‍ നില നിര്‍ത്തി. ന്യൂസിലന്റിന്റെ റോസ് ടെയ്ലറാണ് മൂന്നാമത്. ഏകദിന ബാറ്റ്സ്മാന്മാരുടെ ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റസ്മാന്മാര് ഉള്‍പ്പെട്ടിട്ടില്ല. അതേസമയം ടെസ്റ്റ് റാങ്കിംഗില്‍ ആദ്യത്തെ അഞ്ചില്‍ ഉണ്ടായിരുന്ന അസം ആറാം സ്ഥാനത്തേക്കു വീണു. മുമ്പ് ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുള്ള ട്വന്റി20 യിലും വീഴ്ച നേരിട്ടു. മൂന്നാം സ്ഥാനത്തായി.
ഏകദിനത്തില്‍ തന്റെ സഹതാരം ഫഖര്‍ സമാന് ഏഴാം സ്ഥാനത്തേക്കും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇയാളും സെഞ്ച്വറി അടിച്ചിരുന്നു. 101 റണ്‍സായിരുന്നു സമ്പാദ്യം. ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തുണ്ട്. ന്യൂസിലന്റിന്റെ ട്രെന്റ് ബോള്‍ട്ടാണ് ഒന്നാമന്. അഫ്ഗാനിസ്ഥാന്റെ മുജീബ് ഉര് റഹ്മാന്. മറ്റൊരു കിവി ബൗളര്‍ മാറ്റ് ഹെന്‍ഹി എന്നിവരാണ് ആദ്യമൂന്ന് സ്ഥാനത്ത്.
ഓള് റൗണ്ടര്‍മാരിലെ ആദ്യ പത്തുപേരില്‍ ഇന്ത്യന്‍ ബൗളര്‍ രവിചന്ദ്രന്‍ അശ്വിനും ഉള്‍പ്പെട്ടു. ഒമ്പതാം സ്ഥാനത്താണ് അശ്വിന്. ബംഗഌദേശിന്റെ ഷക്കീബ് അല്‍ ഹസന് ആണ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമത്. പരിക്കേറ്റ ഇംഗ്ളണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെയും അഫ്ഗാനിസ്ഥാന്റെ മൊഹമ്മദ് നബിയെയുമാണ് പിന്നിലാക്കിയത്.




