
ന്യുയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ഗണിത ശാസ്ത്രജ്ഞന്റെ മൃതദേഹം ന്യുയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍. ക്രിപ്മറ്റാകറന്സി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെക്യുരിറ്റി പ്രോഗ്രാം എന്നീ മേഖലയില്‍ ജോലി ചെയ്തിരുന്ന ശുവ്റോ ബിശ്വാസിന്റെ (31) മൃതദേഹമാണ് തിങ്കളാഴ്ച നദിയില്‍ കണ്ടെത്തിയത്. ശുവ്റോയ്ക്ക് മാനസികമായ അസ്വസ്ഥമുണ്ടായിരുന്നതായാണ് പ്രാഥമിക സൂചന.
അദ്ദേഹത്തിന് ഏതെങ്കിലും വിധത്തിലുള്ള ഭീഷണി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല. വളരെ സമര്‍ത്ഥനായിരുന്നു ശുവ്റോ എന്ന് സഹോദരന് ബിപ്രോജിത് ബിശ്വാസ് (34) പറഞ്ഞു. കുറച്ചു വര്‍ഷങ്ങളായി സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടായിരുന്നു. ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടാനുള്ള നിര്‍ദേശം തുടര്‍ച്ചയായി അവഗണിക്കുകയായിരുന്നുവെന്നും ബിപ്രോജിത് ബിശ്വാസ് പറഞ്ഞു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചാലെ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ.






