
ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.
കോവിഡ് ബാധ രോഗമുക്തിയെക്കാള്‍ രൂക്ഷമാകുന്നു. മോദിജി ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന് റാലികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. കോടതി ജനങ്ങളുടെ ജീവന് സംരക്ഷിക്കണം എന്നിങ്ങനെയാണ് കബില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് കപില്‍ സിബലിന്റെ പ്രതികരണം. 261500 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. നാലുദിവസമായി രണ്ടു ലക്ഷത്തിലധികം പേര്‍ക്കാണ് പ്രതിദിനം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.






