
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവായി എന്നും, താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ദില്ലിയിലെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. നേരത്തെ കോവിഡ് രോഗബാധ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ അദ്ദേഹം റദ്ദാക്കിയിരുന്നു.
After experiencing mild symptoms, I’ve just tested positive for COVID.
All those who’ve been in contact with me recently, please follow all safety protocols and stay safe.— Rahul Gandhi (@RahulGandhi) April 20, 2021
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ദില്ലിയിലെ എയിംസില്‍ ചികിത്സയിലാണ് അദ്ദേഹം.






