
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ വേണ്ടി എടുക്കുന്ന അതേ പരിശ്രമം എന്തുകൊണ്ട് കൊവിഡിനെ പരാജയപ്പെടുത്താന്‍ സ്വീകരി.ക്കുന്നില്ലെന്നാണ് കപില്‍ സിബല്‍ ചോദിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നടപടികളെ വിമര്‍ശിച്ചികൊണ്ടാണ് പ്രധാനമന്ത്രിയോടുള്ള അദ്ദേഹത്തിന്റെ ചോദ്യം.
കോവിഡ് രൂക്ഷമാകുമ്പോഴും ഉത്തവാദിത്തങ്ങള്‍ അവഗണിച്ചുകൊണ്ട് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പു റാലികള്‍ സംഘടിപ്പിച്ചതിനേയും അദ്ദേഹം വിമര്‍ശിച്ചു. ട്വീറ്ററിലൂടെയാണ് കപില്‍ സിബല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്.







Comments