
തിരുവനന്തപുരം : രാജ്യത്ത് ആർടിപിസിആർ പരിശോധനയ്ക്കു ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത് കേരളത്തിൽ. 1700 രൂപയാണ് കേരളത്തിൽ ഇതിനു ചിലവ്. രണ്ടാമത് തമിഴ്നാടാണ്. 1200 രൂപ.
പരിശോധനയ്ക്ക് ആവശ്യമായ റീഏജന്റ്, വൈറൽ ട്രാൻസ്പോർട്ട് മീഡിയം കിറ്റ്, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കുള്ള ചെലവു കുറഞ്ഞെങ്കിലും ലാബ് ജീവനക്കാരുടെ ചെലവ്, ബയോമെഡിക്കൽ മാലിന്യ നിർമാർജനം തുടങ്ങിയ ചെലവുകൾ ചൂണ്ടിക്കാട്ടിയാണ് നിരക്ക് കുറക്കാത്തത്.
1500 രൂപയായിരുന്ന നിരക്ക്, ലാബുകളുടെയും ആശുപത്രികളുടെയും ഹർജിയെത്തുടർന്ന് ഹൈക്കോടതി 1700 രൂപയാക്കിയതാണു സർക്കാർ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതെ സമയം മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിൽ സർക്കാർ ഇടപെട്ട് നിരക്ക് 500 രൂപയാക്കി കുറക്കുകയും ചെയ്തിട്ടുണ്ട്.






