
തിരുവനന്തപുരം : കോവിഡ് നിയന്ത്രണ ചട്ടലംഘനത്തിന് സംസഥാനത്ത് ഒരു ദിവസം പിഴയായി ഈടാക്കിയത് 46 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാസ്ക് ധരിക്കാത്തതിന് 15011 കേസുകളും, സാമൂഹിക അകലം പാലിക്കാത്തതിന് 5862 കേസുകളും രജിസ്റ്റര്‍ ചെയ്തു . ഇവയില്‍ നിന്നുമാണ് 46,53789 രൂപ പിഴയായി ഈടാക്കിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കടുത്ത് നിയന്ത്രണങ്ങളാണ് വരും ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുക. സിനിമാ തീയറ്റര്‍ , ഷോപ്പിംഗ് മാള്‍, ജിംനേഷ്യം ക്ലബ്, സ്പോര്‍ട്സ്, കോംപ്ലക്സ്, നീന്തല്‍കുളം, പാര്‍ക്ക്, വിദേശ മദ്യശാലകള്‍,ബാറുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം തത്കാലം വേണ്ടന്ന് ഇന്ന നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുകയെന്നതാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങളില്‍ പ്രധാനം. അടച്ചിട്ട സ്ഥലങ്ങളില്‍ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് നാം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാഹചടങ്ങുകള്‍ക്ക് 75 പേരെയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് അമ്പതിലേക്ക് ചുരുക്കാനാണ് തീരുമാനം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര് എന്ന് നിജപ്പെടുത്തി.






