.jpg)
ന്യൂഡൽഹി: അടുത്ത ഘട്ട വാക്സീനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്കായിരുന്നു യോഗം. രാജ്യത്തെ ഓക്സിജൻ- വാക്സിൻ ക്ഷാമം എന്നീ വിഷയങ്ങളും ചർച്ച ചെയ്യും. മൂന്നാം ഘട്ട വാക്സിനേഷനും സൗജന്യമാക്കണം എന്ന സംസ്ഥാന സർക്കാരുകളുടെ ആവശ്യം നിലനിൽക്കെ ഇന്നു ചേരുന്ന യോഗത്തിൽ ഉറ്റുനോക്കുകയാണ് രാജ്യം.
നിലവിൽ രാജ്യത്തെ 19 സംസ്ഥാനങ്ങൾ 340 ദശലക്ഷം ഡോസ് കൊവിഷീൽഡ് ആവശ്യപ്പെട്ടതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികൾ 18 ദശലക്ഷം ഡോസ് വാക്സീനും ആവശ്യപ്പെട്ടു. എന്നാൽ വാക്സീനുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുകളുമായി ഇതുവരെ കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.





