ഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആംആദ്മി എം എല്‍ എ ഷെയബ ഇഖ്ബാല്‍. എംഎല്‍എ എന്ന നിലയില്‍ തനിക്ക് ഇപ്പോള്‍ അഭിമാനമല്ല മറിച്ച ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഡല്‍ഹിയിലെ സ്ഥിതി കാണുമ്പോള്‍ അതിയായ വേദനയുണ്ട്. രോഗികള്‍ക്ക് ആവശ്യത്തിന് മരുന്നോ, ഓക്സിജനോ ലഭ്യമല്ല. കോവിഡ് ബാധിതനായ തന്റെ സുഹൃത്ത് ഓക്സിജനും, വെന്റിലേറ്ററും കിട്ടാതെ ബുദ്ധിമുട്ടുകയാണ്. എവിടെനിന്നാണ് റെഡിംസിവര്‍ ലഭ്യമാവുകയെന്ന് എനിക്ക് അറിയില്ല.' എംഎല്‍എ പറഞ്ഞു.
സ്വന്തം സര്‍ക്കാരിനെതിരേയും എംഎല്‍എ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. സര്‍ക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് യാതൊരു സഹായവും ലഭിക്കുന്നില്ല, ആറ് തവണ എംഎല്‍എ ആയ വ്യക്തിയാണ് ഞാന്‍. എന്നാല്‍ ആരും എന്നെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ എത്രയും പെട്ടെന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വീഡിയോ സ്ന്ദേശത്തിലൂടെയാണ് ഷൊയ്ബ് ഇഖ്ബാല്‍ ഇക്കാര്യം അറിയിച്ചത്.

Comments