
ന്യൂഡൽഹി: റഷ്യൻ നിർമ്മിത കോവിഡ് പ്രതിരോധ വാക്സിൻ സ്പട്നിക്
ഇന്ത്യയിലെത്തി. ആദ്യ ബാച്ച് വാക്സീൻ വഹിച്ചുകൊണ്ടുള്ള വിമാനം ഹൈദരബാദിലാണ് എത്തിയത്. ഒരു ലക്ഷത്തി അമ്പതിനായിരം ഡോസ് വാക്സീനാണ് രാജ്യത്ത് വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഇന്ത്യക്ക് വാക്സിൻ നൽകാൻ ധാരണയായത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും പുടിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്ഫുട്നിക്ക് വാക്സീൻ താമസിയാതെ തന്നെ വിതരണം ചെയ്ത് തുടങ്ങും.






