തിരുവനന്തപുരം : ചോദിച്ചു വാങ്ങിയ കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭിക്കാന്‍ കഴിയാതെ ബി ജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്. ശബരിമല വിഷയം ഏറ്റവും ശക്തമായി ഉന്നയിക്കപ്പെട്ട മണ്ഡലമായിരുന്നു കഴക്കൂട്ടം. സംസ്ഥാന നേതൃത്വത്തെ പിന്തളളി കേന്ദ്രത്തിന്റെ സമ്മതത്തോടെയാണ് ശോഭ മത്സരരംഗത്തിറങ്ങിയത്.
വി. മുരളീധരന്രെ തട്ടകത്തില്‍ ബിജെപിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കളെ ഇറക്കുന്നുവെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ അത് നടന്നില്ല. ഭക്തിയുടെ പേരില്‍ വോട്ട് നേടാന്‍ ശ്രമിച്ചെങ്കിലും കടകംപള്ളിയുടെ ഭൂരിപക്ഷം ഇരട്ടിയായി. ഇത് പാര്‍ട്ടിക്കുള്ളില്‍ ശോഭയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും. മണ്ഡലം കൈവിട്ടതിന്റെ പഴിയും കേള്‍ക്കേണ്ടിവരും.
ശബരിമല വിഷയം വോട്ടായി വീഴുമെന്ന് കരുതിയ ബിജെപി നേതാക്കള്‍ക്ക് കഴക്കൂട്ടത്തെ ന്യൂനപക്ഷ വിഭാഗത്തിന് സ്വാധീനമുള്ള സ്ഥലങ്ങലിള് ഈ പ്രചാരണം തിരിച്ചടിയായി എന്ന് വേണം കരുതാന്‍. തന്നെ നേതൃസ്ഥാനത്ത് നിന്ന് പിന്തള്ളാന് ശ്രമിക്കുന്ന വി മുരളീധരനും, കെ സുരേന്ദ്രനുമെതിരെ ഇവര്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്ന ശോഭാ സുരേന്ദ്രന് കേന്ദ്ര നേതൃത്വത്തന്റെ നിര്‍ദേശം അനുസരിച്ചാണ് പാര്‍ട്ടി പരിപാടികളില്‍ സജീവമായത്.






