
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്കടുക്കുമ്പോള്‍ കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായ് തുടര്‍ഭരണ സാധ്യത തെളിയുകയാണ്. 140 മണ്ഡലങ്ങളില്‍ 100 ഇടത്തും ഇടതു മുന്നണി മേല്ക്കൈനേടുമ്പോഴും അപ്രതീക്ഷിതമായ പല പരാജയങ്ങളും ഈ തിരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. 2016-21 നിയമസഭയിലെ മന്ത്രിയടക്കം രാഷ്ട്രീയ വന്മരങ്ങള് കടപുഴകിവീണു. ഭരണമാറ്റം ലക്ഷ്യംവച്ച് യു ഡി എഫ് രംഗത്തിറക്കിയ വി. മുരളീധരനും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനുമെല്ലാം ഏറെ പ്രതീക്ഷ വച്ചതും എന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തു.
കഴിഞ്ഞ മന്ത്രിസഭയിലെ ഫിഷറീസ് വകുപ്പു മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതലേ ലീഡ് നിലനിര്‍ത്താന്‍ സാധിച്ചില്ല. കടുത്ത മത്സരo നടന്ന മണ്ഡലത്തില്‍ പി. സി. വിഷ്ണുനാഥ് ആദ്യഘട്ടം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തിപോന്നു. വോട്ടെണ്ണല്‍ അവസാനിക്കുമ്പോഴും അയ്യായിരത്തിലധികം വോട്ടിന്റെ മുന്നേറ്റത്തിലാണ് വിഷ്ണുനാഥ്. കോണ്‍ഗ്രസിലെ യുവനിരയിലെ നേതാക്കളൊക്കെ കനത്ത തിരിച്ചടി ഏറ്റുവാങ്ങുമ്പോഴും വിഷ്ണു നാഥും ഷാഫി പറമ്പിലും യുവ സാന്നിധ്യം നിലനിര്‍ത്തി. ഏത് പ്രതിസന്ധി ഘട്ടത്തിലു യു ഡി എഫ് രംഗത്തിക്കുന്ന കെ മുരളീധരനും ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേമത്ത് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പു ചിത്രത്തില്‍ വലിയ പോരാട്ടം കാഴ്ചവെക്കുമെന്നു കരുതിയെങ്കിലും നേമത്ത് മത്സരം ബി ജെ പിയും എല്‍ ഡി എഫും തമ്മിലായിരുന്നു. പാലക്കാട് നിയോജക മണ്ഡലത്തില്‍ ആദ്യഘട്ടം മുതല്‍ തന്നെ വ്യക്തമായ ലീഡില്‍ മുന്നേറിയ ബി ജെ പി സ്ഥാനാര്‍ത്ഥി, മെട്രോ മാന്‍ ഇ ശ്രീധരനെതിരെ അവസാന ലാപ്പില്‍ മുന്നേറുകയാണുണ്ടായത്. പുലര്‍ത്തിയിട്ടും
ദേശീയ നേതാക്കളടക്കം സംസ്ഥാനത്തെത്തി പ്രചരണ തന്ത്രങ്ങള്‍ മെനഞ്ഞിട്ടും യു ഡി എഫിനും ബി ജെ പി ക്കും പ്രതീക്ഷയ്ക്കൊത്ത് മുന്നേറാന്‍ സാധിച്ചില്ല. കോന്നിയിലും മഞ്ചേശ്വരത്തും ഒരേ പോലെ വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയിട്ടും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയിലും തിരഞ്ഞെടുപ്പിനെ നേരിട്ട ലീഗ് സ്ഥാനാര്‍ത്ഥി കെ. എം. ഷാജിക്കും അഴീക്കോട് പച്ചക്കൊടി കാട്ടിയില്ല.
ശ്രദ്ധേയമായ മറ്റു പല മണ്ഡലങ്ങളിലും പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു ജനവിധി. സുരേഷ് ഗോപിയും പി സി ജോര്‍ജും ധര്‍മ്മജനും അടക്കമുള്ള നേതാക്കള്‍ നേരിട്ടത് അപ്രതീക്ഷിത പരാജയങ്ങളാണ്.





